മുട്ടം: യൂത്ത് കോൺഗ്രസ് മുട്ടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജൈവകൃഷിയുടെ വിളവെടുപ്പ് നടത്തി. ലോക്ഡൗൺ കാലഘട്ടത്തിൽ മുട്ടത്ത് വിവിധ സ്ഥലങ്ങളിൽ മുന്നൂറിലധികം വാഴ, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്തിരുന്നു. പച്ചക്കറികളുടെയും കിഴങ്ങുവർഗങ്ങളുടെയും വിളവെടുപ്പ് രണ്ട് മാസം മുൻപ് നടത്തിയിരുന്നു. വാഴക്കൃഷിയുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. മുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജേഷ് വാഴ കൃഷി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി, എ എ ഹാരിസ്, റെന്നി ചെറിയാൻ, രാഹുൽ ഏറമ്പടം എന്നിവർ പങ്കെടുത്തു.