വാഴക്കാല ഭാഗത്ത് പാലം നിർമ്മിക്കുന്നതിന് 75 ലക്ഷം

മാത്തപ്പാറ പമ്പ് ഹൗസിൽ മോട്ടോർ സ്ഥാപിക്കുന്നതിന് 20 ലക്ഷം

വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് 20 ലക്ഷം

ഇടവെട്ടി കനാൽ ബണ്ട് റോഡ് നിർമ്മാണത്തിന് 49.85 ലക്ഷം

തൊടുപുഴ : നിയോജക മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾ നടപ്പാക്കുന്നതിന് എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചതായി പി.ജെ.ജോസഫ് എം.എൽ.എ. അറിയിച്ചു. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കരിങ്കുന്നം പഞ്ചായത്തിലെ പഴയമറ്റത്ത് മോട്ടോർ സ്ഥാപിക്കുന്നതിന് 16 ലക്ഷം രൂപയും മുട്ടം പഞ്ചായത്തിലെ മാത്തപ്പാറ പമ്പ് ഹൗസിൽ മോട്ടോർ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും എം.എൽ.എ. - ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി എടാമ്പുറം, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോബി, അഗസ്റ്റിൻ കള്ളികാട്ട് എന്നിവർ എം.എൽ.എ യ്ക്ക് നിവേദനം നൽകിയിരുന്നു. മോട്ടോർ വാങ്ങുന്നതിന് ധനവകുപ്പിൽ നിന്നും പ്രത്യേക അനുമതി ലഭ്യമാക്കിയാണ് തുക അനുവദിച്ചത്.
നിയോജക മണ്ഡലത്തിലെ അഞ്ച് ഹയർസെക്കന്ററി സ്‌കൂളിലെ ജലഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിക്കുന്നതിന് 7.54 ലക്ഷം രൂപയും എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. ഗവ.ട്രൈബൽ ഹയർ സെക്കന്ററി സ്‌കൂൾ പെരിങ്ങാശ്ശേരി, ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂൾ പൂമാല, സെന്റ് അഗസ്റ്റിൻസ് കരിങ്കുന്നം, എം.കെ.എൻ.എം. കുമാരമംഗലം, സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ വഴിത്തല എന്നിവിടങ്ങളിലാണ് ആദ്യഘട്ടമായി ലാബുകൾ സ്ഥാപിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോടിക്കുളം ഗ്രാമപഞ്ചായത്തിലെ പടി.കോടിക്കുളം വലിയ തോടിനു കുറുകെ വാഴക്കാല ഭാഗത്ത് 1,13 വാർഡുകളെ ബന്ധിപ്പിച്ചു പാലം നിർമ്മിക്കുന്നതിന് 75 ലക്ഷം രൂപയും അനുവദിച്ചതായും പി.ജെ.ജോസഫ് അറിയിച്ചു.
വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ ബ്ലാത്തികവല - മൊട്ടമുടി റോഡ് നിർമ്മാണത്തിന് 55 ലക്ഷം , ആലക്കോട് ഗ്രാമപഞ്ചായത്തിലെ പാലപ്പിള്ളി - പാറത്തോട് - അഞ്ചിരി റോഡിൽ തോടിനു കുറുകെ പാലം നിർമ്മിക്കുന്നതിന് 15 ലക്ഷം , ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിന് വേലിയ്ക്കകത്ത് വെളുത്ത കടവ് റോഡിൽ ഇടമറുക് പാടശേഖരത്തിനു സമീപം പാലം നിർമ്മിക്കുന്നതിന് 10 ലക്ഷം , പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ പരുന്തുംപാറ കുടിവെള്ള പദ്ധതിക്ക് ടാങ്കും കുടിവെള്ള വിതരണ ലൈനുകളും സ്ഥാപിക്കുന്നതിന് 12 ലക്ഷം , വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ ലത്തീൻപള്ളി - ഊരൻകല്ല് - കുരുതിക്കളം റോഡ് നിർമ്മാണത്തിന് 30 ലക്ഷം , പന്നിമറ്റം - സി.കെ.വി.എച്ച്.എസ്.എസ്. വെള്ളിയാമറ്റം റോഡിന് 15 ലക്ഷം, വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ കള്ളിപ്പാറ നിരപ്പ് - മൂന്നീട്ടി റോഡ് നിർമ്മാണത്തിന് 15 ലക്ഷവും, കുമ്മംങ്കല്ല് - തൊണ്ടിക്കുഴ -മലേപ്പറമ്പ് റോഡ് നിർമ്മാണത്തന് 10 പത്തു ലക്ഷം , വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് 20 ലക്ഷം , ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ കനാൽ ബണ്ട് റോഡ് നിർമ്മാണത്തിന് 49.85 ലക്ഷം രൂപയും എം.എൽ.എ. ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചതായും പി.ജെ.ജോസഫ് അറിയിച്ചു.