തൊടുപുഴ: ജില്ലയിലെ 17 മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമാരെ നോമിനേറ്റ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. പി.ജെ. ഫ്രാൻസീസ് (കുടയത്തൂർ), ബേബി പാലത്തിങ്കൽ (മരിയാപുരം), പി.ഡി. ശോശാമ്മ (കഞ്ഞിക്കുഴി), ജോമോൻതെക്കേൽ (കാഞ്ചിയാർ), ബെന്നി പാലക്കാട് ( രാജാക്കാട്), ബെന്നി അഞ്ചേരിൽ (സേനാപതി), കെ.എൻ. തങ്കപ്പൻ (നെടുങ്കണ്ടം), ജോബൻ പാനോസ് (വണ്ടൻമേട്), ജോസ് അമ്മൻചേരിൽ (പാമ്പാടുംപാറ), മിനി പ്രിൻസ് (കരുണാപുരം), വി.വി. മുരളി (ചക്കുപള്ളം), പി.പി. റഹിം ( കുമളി), ജോസഫ് കുര്യൻ (അയ്യപ്പൻകോവിൽ), ജോർജ്ജ് കുറുമ്പുറം (ഉപ്പുതറ), ഷാജി പുല്ലാട് (പെരുവന്താനം), മനോജ് തങ്കപ്പൻ (ഉടുമ്പന്നൂർ), സാജു ജോസ് (മാങ്കുളം) എന്നിവരെയാണ് നാമനിർദ്ദേശം ചെയ്തത്.
നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല ഡി.സി.സി. ജനറൽ സെക്രട്ടറി സി.എസ്. യശോധരന് നൽകി. യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർമാരായി ഒ. ആർ. ശശി (ദേവികുളം), എൻ.ഐ. ബെന്നി (തൊടുപുഴ), ടി.ആർ. ശശി (പീരുമേട്) എന്നിവരെ നിയമിക്കാൻ ശുപാർശ ചെയ്തു.
ഡി.സി.സി. അംഗങ്ങളായി എം.ഡി. ഹരിബാബു , വക്കച്ചൻ വയലിൽ , ജോയി ഉലന്നാൻ, റ്റോമി ജോസഫ് , ജോസ് ശൗര്യാംമാക്കൽ, ഷൈജൻ ജോർജ്ജ്, രാജേന്ദ്രൻ മാരിയിൽ , അഗസ്റ്റിൻ ദേവസ്യ , സി.റ്റി. മാത്യു ചരളേൽ , പി.ജെ. തോമസ് പതിയിൽ , ജോയി ഈഴക്കുന്നേൽ , ജോർജ്ജ് ഉതുപ്പ് , പി.നിക്‌സൺ, സുനിൽ കുഴിപ്പള്ളിൽ , സിബി മാളവന എന്നിവരെയും ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായി ബിജു ദാനിയേൽ (പീരുമേട്), ബാബു അത്തിമൂട്ടിൽ (കുമളി) എന്നിവരെയും നോമിനേറ്റ് ചെയ്തു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ കൺവീനറായും, ഡീൻ കുര്യാക്കോസ് എം.പി., റോയി കെ. പൗലോസ്, ഇ.എം. ആഗസ്തി, എസ്. അശോകൻ എന്നിവർ അംഗങ്ങളായുള്ള പുനസംഘടനാ സമിതിയാണ് ഇതിനായി കൂടിയാലോചനകൾ നടത്തിയത്.