
ചെറുതോണി:മണിയാറൻകുടിയിൽ അനധികൃതമായി നിർമ്മാണം തുടരുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെയുള്ള ജനരോഷത്തിൽ അടിസ്ഥാനമുണ്ടെന്നും ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നടപടി സ്വീകരിക്കണമെന്നും അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.ആവശ്യപ്പെട്ടു. മണിയാറൻകുടി മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തേ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കിടയാക്കുന്ന ടാർ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾ ഇവിടെ തുടരാൻ പാടില്ലന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. വരും നാളുകളിൽ പ്രദേശത്ത് വൻ പാരിസ്ഥിതിക പ്രത്യാഖ്യാതങ്ങൾക്ക് പ്ലാന്റ് ഇടയാക്കുമെന്ന് എം.പി. പറഞ്ഞു. വിഷയത്തിൽ കളക്ടർ ഇടപെടണമെന്നും എം. പി ആവശ്യപ്പെട്ടു.ജനപ്രതിനിധികളായ ഏലിയാമ്മ ജോയ് സെലിൻ വി.എം, ടിന്റു സുഭാഷ് ജനകീയ സമരസമിതി നേതാക്കളായ അനിൽ ആനിക്കനാട്ട് സി പി സലീം, എം ഡി അർജുനൻ, റോയി ജോസഫ്, പി എ ജോണി എം. പിക്കൊപ്പം എത്തിയിരുന്നു.