ഇടുക്കി : ജില്ലയിലെ ഹരിതകേരളം പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ ഊർജ്ജിതമാക്കുന്നതിനും ജില്ലാ പഞ്ചായത്ത് ഇടപെടുന്നു. ഇതു സംബന്ധിച്ച ചർച്ചകൾക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഇന്ന് രാവിലെ 11.30ന് ഗ്രാമബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളുടെ വെർച്വൽ മീറ്റ് വിളിച്ചു ചേർക്കും.
സമഗ്ര മാലിന്യ പരിപാലന പദ്ധതി പ്രകാരം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിതകർമ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനമായ ക്ലീൻ കേരള കമ്പനിയുമായി ചേർന്ന് രൂപം നൽകിയ നിശ്ചിത കലണ്ടറനുസരിച്ചാണ് പ്ലാസ്റ്റിക്ക്, ചില്ല് തുടങ്ങിയ വിവിധയിനം പാഴ്‌വസ്തുക്കൾ വീടുകളിൽ നിന്നും മറ്റും ശേഖരിച്ച് പുനചംക്രമണത്തിനും മറ്റുമായി കൈയ്യൊഴിയേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിയുമായി കരാർ ഒപ്പുവെയ്‌ക്കേണ്ടതുണ്ട്.