തൊടുപുഴ : ഹരിത കേരളം പച്ചത്തുരുത്തുകളുടെ പാരിസ്ഥിതികമേന്മയും തുടർ പ്രവർത്തനങ്ങളും വിലയിരുത്തുന്ന വിദഗ്ദ്ധ സമിതി ജില്ലയിലെ തിരഞ്ഞെടുത്ത അഞ്ച് ഇടങ്ങളിൽ സന്ദർശനം നടത്തി.വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞാർ ,കുടയത്തൂർ ഗ്രാമപ്പഞ്ചായത്തിലെ കയ്പക്കവല,മുട്ടം ജില്ലാ കോടതി ,നെടുങ്കണ്ടം കല്ലാർ മുണ്ടിയെരുമ ജി.വി.എച്ച്.എസ്,രാജാക്കാട് പഴയവിടുതി എന്നീ പച്ചത്തുരുത്തുകളിലാണ് വിദഗ്ദ്ധ സമിതിയംഗം തേവര എസ്. എച്ച് കോളജിലെ ബോട്ടണി ലക്ചറർ ഡോ. പി ജെ എബിന്റെ നേതൃത്വത്തിലുള്ള ടീം വിലയിരുത്തൽ നടത്തിയത്.

പച്ചത്തുരുത്തുകളുടെ പാരിസ്ഥിതിക പ്രാധാന്യം ,തുടർപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട സംഗതികൾ, വൃക്ഷവൈവിധ്യം തുടങ്ങിയവയാണ് ഈ ടീം വിലയിരുത്തിയത്. സമിതി ഈ മാസം അവസാനം ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.