തൊടുപുഴ: ന്യൂനപക്ഷ വിഭജനം ,കാലിക രാഷ്ട്രീയം എന്നീ വിഷയത്തിൽ വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് നടക്കുന്ന സായാഹ്ന സദസിൽ രാഷ്ട്രീയ നിരൂപകൻ അഡ്വ. ജയശങ്കർ ഗാന്ധി സ്‌ക്വയറിൽ സംസാരിക്കും.കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോ -ഓർഡിനേറ്റർ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന സായാഹ്ന സദസ് ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും. റോയി കെ. പൗലോസ്,ടി. എം. സലിം ,അഡ്വ .ജോസഫ് ജോൺ, അപു ജോൺ ജോസഫ് , ഇ. പി. അനിൽ എന്നിവർ സംസാരിക്കും.