കരിമണ്ണൂർ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലാ യുവജന കേന്ദ്രം കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കരിയർ ഗൈഡൻസ് സെമിനാർ നടത്തി. സൈക്കോളജിസ്റ്റും ആക്ടിങ് ട്രൈനെറുമായ എസ്. നിഖിൽ സെമിനാർ നയിച്ചു. ജില്ലയിൽ തെരെഞ്ഞെടുത്ത നാലു സ്‌കൂളുകളിലൊന്നായ കരിമണ്ണൂർ സ്‌കൂൾ ആവേശത്തോടെയാണ് പരിപാടിയെ ഏറ്റെടുത്തത്.
കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാൻസൺ ആക്കക്കാട്ട് അധ്യക്ഷനായ യോഗത്തിന് പിറ്റിഎ പ്രസിഡന്റ്, പഞ്ചായത്ത് അംഗം ലിയോ കുന്നപ്പിള്ളിൽ സ്വാഗതവും സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു നന്ദിയും പറഞ്ഞു. യൂത്ത് കോർഡിനേറ്റർ മുഹമ്മദ് റോഷിൻ, ഫുട്‌ബോൾ പരിശീലകൻ സലിംകുട്ടി എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ ടീച്ചർ ഷേർലി ജോൺ, പിറ്റിഎ സെക്രട്ടറി ബിജു ജോസഫ്, അധ്യാപകരായ ജോ മാത്യു, ജീസ് എം. അലക്‌സ്, ബിൻസി മൈക്കിൾ, ഷീജ പി. ജോൺ, സ്മിത മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.