തൊടുപുഴ: ഇടവെട്ടി ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത് അശാസ്ത്രീയവും ഗൂഢാലോചനാപരവുമാണെന്ന് എസ്റ്റേറ്റ്ആന്റ് പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ( ടി.യു.സി.ഐ). മലങ്കര യൂണിറ്റ് കമ്മിറ്റി കുറ്റപ്പെടുത്തി.
മെഡിക്കൽ ഓഫീസറുടെ ശുപാർശയില്ലാതെ ചന്തക്കുന്ന് പാടി പ്രദേശം നിയമവിരുദ്ധമായി അടച്ചുപൂട്ടുകവഴി 25 ഓളം തൊഴിലാളി കുടുംബങ്ങളുടെ ജീവനോപാധിയും മറ്റ് ദൈനംദിനാവശ്യങ്ങളും നിഷേധിച്ചത് കടുത്ത മനുഷ്യാവകാശലംഘനമാണ്. കെ.എ. സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. ബേബി, വി.സി. സണ്ണി, വത്സലാ സണ്ണി, എൽസമ്മ മുരളി എന്നിവർ സംസാരിച്ചു.