ചെറുതോണി:സ്‌പോട്‌സ് മാൻ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട അനീഷ് പി .രാജന് എസ് എൻ. ഡി .പി .യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി ഇംഗ്ലണ്ടിൽ നടന്ന ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിൽ ഇൻഡ്യൻ ടീമിനെ പ്രതിനിധീകരിക്കുകയും മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു
യൂണിയൻ ഓഫീസിൽ നടന്ന യോഗത്തിൽ അനീഷ് പി രാജന്റെ പിതാവും യൂണിയൻ പ്രസിഡന്റുമായ പി രാജൻ, വൈസ് പ്രസിഡന്റ് അഡ്വ കെ .ബി സെൽവം,സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ,യോഗം ഡയറക്ടർ ബോർഡംഗം സി .പി .ഉണ്ണി,യൂണിയൻകൗൺസിലർമാരായ മനേഷ് കുടിക്കകത്ത്,കെ. എസ്. ജിസ്, ഷാജി പുലിയാമറ്റം,ജോബി കണിയാംകുടി,അനീഷ് പച്ചിലാൻകുന്ന്
എന്നിവർ പങ്കെടുത്തു.