തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനം നടന്നു . ജില്ലാ പ്രസിഡന്റ് സി ജെ ദേവസ്യ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ .സി എസ് .നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി. ജി .പത്മനാഭൻ റിപ്പോർട്ട് അവതരിപ്പിച്ചു എക്‌സിക്യൂട്ടീവ് മെമ്പർ സി കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.ട്രഷറർ എം എം പൈലി കണക്ക് അവതരിപ്പിച്ചു പുതിയ ഭാരവാഹികളായി സി ജെ ദേവസ്യ( പ്രസിഡന്റ് )പി ജി പത്മനാഭൻ (സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു.