sss

ഇടുക്കി: മെഡിക്കൽ കോളേജ് കാന്റീൻ മന്ദിരത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു അദ്ധ്യക്ഷയായിരുന്നു. പദ്ധതിയുടെ റിപ്പോർട്ട് നിർമ്മിതി കേന്ദ്ര പ്രോജക്ട് എഞ്ചിനീയർ എസ് ബിജു അവതരിപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ ചിലവഴിച്ചാണ് കാന്റീൻ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ആൻസി തോമസ്, ടിന്റു സുഭാഷ്, ആലീസ് ജോസ്, ഏലിയാമ്മ ജോയി തുടങ്ങിയവർ പങ്കെടുത്തു.