. തൊടുപുഴ: കേരള കോൺഗ്രസ്( എം )പാർട്ടിയും രണ്ടിലചിഹ്നവും ജോസ് കെ മാണി നയിക്കുന്ന വിഭാഗത്തിന് ആണെന്ന് കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് തൊടുപുഴയിൽ കേരള കോൺഗ്രസ് (എം )പ്രവർത്തകർ പ്രകടനം നടത്തി.തൊടുപുഴ മാണി ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ചുറ്റി തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ സമാപിച്ചു. പാർട്ടി നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, അഗസ്റ്റിൻ വട്ടക്കുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, മാത്യു വാരികാട്ട്, അഡ്വ മധു നമ്പൂതിരി, റെജി ഓലിക്കരോട്ട് ,സാൻസൻ അക്കകാട്ട്, ജോയി പാറത്തല, അംബിക ഗോപാലകൃഷ്ണൻ,ജിബോയിച്ചൻ വടക്കൻ, തോമാച്ചൻ മൈലാടുർ,റോയിസൺ കുഴിഞ്ഞാലിൽ, ജോമി കുന്നപ്പിള്ളി,ജെഫിൻ കൊടുവേലി,സ്മിത മാന്തടത്തിൽ, തുടങ്ങിയവർ പ്രസംഗിച്ചു.