വണ്ണപ്പുറം : നിയന്ത്രണംവിട്ട ബസ് കമ്പക്കാനം എസ്.വളവിൽ മറിഞ്ഞ് 12 യാത്രക്കാർക്ക് പരിക്ക്.ചേലച്ചുവട് നിന്നും തൊടുപുഴയിലേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഇന്നലെ വൈകിട്ട് നാലരയോടെ അപകടത്തിൽപ്പെട്ടത്. ഇറക്കമിറങ്ങി വരും വഴി ബസിന്റെ നിയന്ത്രണം വിട്ടു. തുടർന്ന് ബ്രേക്ക് ചെയ്ത് നിർത്താനുളള ശ്രമത്തിനിടയിൽറോഡരികിലേക്ക് മറിയുകയായിരുന്നു. ബസിൽ ആകെ 24 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊച്ചിരിപ്പാറ അജിത , പാറേക്കുന്നേൽ ഓമന ,കോലാനി സ്വദേശിനി ബീന , മുണ്ടന്മുടി മാട്ടുമ്മേൽ അഗസ്റ്റിൻ , കളിയാർ പാറേക്കുന്നേൽ അരുൺ കുമാർ, വണ്ണപ്പുറം ചിരപ്പറമ്പിൽ ജാൻസി , കാളിയാർ കാഞ്ഞിരമലയിൽ സിസിലിതോമസ്, നാൽപ്പതേക്കർ ചിറയിൽ ഉമാശങ്കരി , ഡാലിയ പനയ്ക്കൽ,ജൂഡിജോൺസൻ, അംബിക പി.എൻ പുത്തൻപുരയിൽ മൂലമറ്റം, തൊമ്മൻകുത്ത് ഐക്കരകുന്നേൽ സജി എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.