
തൊടുപുഴ. : മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസിൽ നിന്നും കെ.എം അൻവറിന് ഡോക്ടറേറ്റ്ലഭിച്ചു. .'കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ സാമൂഹ്യസാമ്പത്തിക ശാക്തികരണത്തിൽ വിദ്യാഭ്യാസത്തിന്റെ സ്വാധിനം മലപ്പുറം ജില്ലയെ അധികരിച്ചുള്ള പഠനം' എന്നതായിരുന്നു പഠന വിഷയം.
ഡോ .കെ.സാബുക്കുട്ടന്റെ മേൽനോട്ടത്തിലായിരുന്ന ഗവേഷണം. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, എസ്.കെ.എസ്.എസ്.എഫ്.ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി, ട്രെന്റ് ജില്ലാ സമിതി ചെയർമാൻ എന്നി സ്ഥാനങ്ങൾ വഹിക്കുന്ന അൻവർ എം.ജി. സർവ്വകലാശാല സെനറ്റ് അംഗമായും എം.എസ്.എഫ്.ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മുട്ടം കോതായിൽ മുഹമ്മദ്- ഹാജിറ ദമ്പതികളുടെ മകനാണ്. നജ്മയാണ് ഭാര്യ.