പൊന്നന്താനം : ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് സമിതി അംഗങ്ങൾക്ക് ശനിയാഴ്ച വൈകുന്നേരം 4 ന് സ്വീകരണം നൽകും. പൊതുസമ്മേളനത്തിൽ പ്രസിഡന്റ് മത്തച്ചൻ പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കെ.എം. ബാബു ഉദ്ഘാടനം നിർവ്വഹിക്കും. ഫാ. ഫിലിപ്പ് ആനിമൂട്ടിൽ, ഫാ. ജെയിംസ് ഐക്കരമറ്റം, പി.കെ. സുകുമാരൻ, ഡോ. റ്റി.എ. സ്റ്റീഫൻ, ഡോ. സുമേഷ് ജോർജ്, ജെയിംസ് ഫിലിപ്പ്, ഉഷാ മനോജ്, വി.ജെ. ജോസഫ്, ജോർജ് ജോസഫ് എന്നിവർ പ്രസംഗിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി എടാമ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ്, ജില്ലാ പഞ്ചായത്ത് മെമ്പർസി.വി. സുനിത എന്നിവർ ഉൾപ്പടെ എല്ലാ അംഗങ്ങൾക്കും സ്വീകരണം നൽകി ആദരിക്കും.