തൊടുപുഴ: പിണറായി സർക്കാരിലെ മന്ത്രിമാർ പൊതുജന പരാതികൾക്ക് പരിഹാരം കണ്ടെത്താൻ നടത്തുന്ന സാന്ത്വന സ്പർശം പരിപാടിമുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകരിക്കലാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. പറഞ്ഞു.അന്ന് ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയെ
ആക്രമിച്ചവരാണ് ഇന്ന് പരാതി പരിഹാര അദാലത്തുമായി ഇറങ്ങിയിരിക്കുന്നത്.
വില്ലേജ് ഓഫീസർ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു അന്ന്
ആക്ഷേപം. ജനങ്ങൾക്ക് നല്കിയ ചെറിയ സഹായങ്ങളെ വൻധൂർത്തായി പ്രചരിപ്പിച്ചു. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പർക്ക വേദികളിലെത്തിയത്.
ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയതെല്ലാം മറന്നാണ് അദാലത്ത് നടത്തുന്നത്.
ചികിത്സാ സഹായങ്ങൾ മാത്രം നൽകി പ്രഹസനമാക്കി മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും കല്ലാർ പറഞ്ഞു.