ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ കളക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനിലെയും പൈനാവിലെയും എല്ലാ ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ കലക്ടർ എച്ച്. ദിനേശൻ കണ്ണ് പരിശോധന നടത്തി ഉദ്ഘാടനം നിർവഹിച്ചു. ഡോ. ജിനേഷ് ജെ മേനോൻ, ഡോ.ദീപക് സി നായർ, ഡോ. ജ്യോതിസ് കെ.എസ്, രാജി വരുണാനന്ദ് എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ യൂണിറ്റ്, പൾസ് ഓക്‌സിമീറ്ററുകളും ജില്ലാ കലക്ടർ എച്ച്. ദിനേശൻ ഭാരതീയ ചികിത്സാ വകുപ്പിന് കൈമാറി. സീനിയർ സൂപ്രണ്ട് ഗോപി കെ.എസ് യൂണിറ്റുകൾ ഏറ്റുവാങ്ങി.സ്‌പെഷ്യലിറ്റികൾ :നേത്രരോഗ വിഭാഗം, ശിശുരോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, മർമ്മരോഗ വിഭാഗം (ഒടിവ്, അർശസ്, ഭഗന്ദരം), നേത്രരോഗ വിഭാഗം/വിഷ വിഭാഗം, ഗർഭിണി പരിചരണം, ജനറൽ (നട്ടെല്ല്, സന്ധി രോഗം, വാത രോഗം). കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895313720