ചെറുതോണി : എസ്എഫ്‌ഐ രൂപീകരണത്തിന്റെഅമ്പതാം വാർഷികത്തിന്റെ ഭാഗമായി പൂർവ്വ നേതൃസംഗമം സംഘടിപ്പിക്കും. സമര നേതൃസംഗമം എന്ന പേരിലുള്ള പരിപാടി ചെറുതോണി ഡിടിപിസി ഗ്രൗണ്ടിൽ ഞായറാഴ്ച്ച 28ന് നടത്തും. വൈകുന്നേരം 3ന് സംസ്ഥാന മന്ത്രി എം.എം .മണി പരിപാടി ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐയുടെ മുൻ സംസ്ഥാന, ജില്ലാ ഭാരവാഹികൾ യോഗത്തിൽ പങ്കെടുക്കും.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു.സിപിഎം ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതിയുടെ ഭാരവാഹികളായി സി.വി വർഗീസ്,ജോർജ് പോൾ (രക്ഷധികാരികൾ ), പി .ബി .സബീഷ് (ചെയർമാൻ), തേജസ് കെ ജോസ് (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞടുത്തു.