petrol

കരിങ്കുന്നം: പെട്രൊൾ, ഡീസൽ, പാചകവാതക വില വർദ്ധനവിനെതിരെ യൂത്ത്ഫ്രണ്ട് (ജോസഫ് ) കരിങ്കുന്നത്ത് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സ്മിനു പുളിയക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർ യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മാനുങ്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് .ജോജി തോമസ് എടാംപുറം, ജോസ് കാവാലം, സണ്ണി പൈന, ബേബിച്ചൻ കൊച്ചു കരുർ ,ഷിജോ മൂന്നു ,മാക്കൽ, തോമസുകുട്ടി കുഴിക്കാട്ട്, അമൽ കൊച്ചു കരുർ ,റോബിൻസൺ നനയാ മരുതേൽ, ജിതിൻ കാവാലം, ഡാൽ ബിൻ ഏലന്താനം, അജിൻ ബേബി ,ആൽബിൻ സാബു ഉറുമ്പിൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.