vadam


തൊടുപുഴ : സംസ്ഥാന വടം വലി അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് വച്ച് നടന്ന സബ്ബ് ജീനിയർ മികസ്ഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇടുക്കി ജില്ലാ ടീം കരസ്ഥമാക്കി. സ്‌നേഹ ജോർജ്ജ് (സെന്റ് ജോർജ്ജ്, കലയന്താനി), മൗസിറാ ഫർഹാൻ (ഗേൾസ് സ്‌കൂൾ തൊടുപുഴ), ജ്യോൽസന ജോൺസൺ, സ്ഫന സലിം (സെന്റ് ജോർജ്ജ്, ഉടുമ്പന്നൂർ), ഫർഹാന സക്കീർ (സെന്റ് സെബാസ്റ്റ്യൻസ് തൊടുപുഴ), ഇഷാൻഖാൻ (സെന്റ് ജോർജ്ജ് മുതലക്കോടം) ടോം തോമസ് ( സെന്റ് ജോസഫ് കരിമണ്ണൂർ), സൈഫുദ്ദീൻ (സെന്റ് ജോസഫ്, കരിമണ്ണൂർ) അരുൺ സുനിൽ (വിന്നേഴ്‌സ്, കരിമണ്ണൂർ), അഫ്‌സൽ നസീർ (സെന്റ് ജോസഫ്, കരിമണ്ണൂർ) എന്നീ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്ത് ജേതാക്കളായത്.