dharna

തൊടുപുഴ :ഇന്ധനവില ദിനംപ്രതി വർധിപ്പിച്ച് എണ്ണകമ്പനികൾ കൊയ്യുന്ന കൊള്ളലാഭത്തിൽ പ്രതിഷേധിച്ച് എഫ് എസ് ഇ റ്റി ഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ സായാഹ്നധർണ്ണ നടത്തി.

തൊടുപുഴ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ ധർണ്ണ കെ എസ് കെ റ്റി യു ജില്ലാ പ്രസിഡന്റ് വി. വി മത്തായി ഉദ്ഘാടനം ചെയ്തു.എഫ് എസ് ഇ റ്റി ഒ ജില്ലാ പ്രസിഡന്റ് ഷാമോൻ ലൂക് അദ്ധളക്ഷത വഹിച്ചു.
എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ, ജില്ലാ സെക്രട്ടറി എസ് .സുനിൽകുമാർ കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ.കെ .കെ ഷാജി, സംസ്ഥാന കമ്മിറ്റിയംഗം വി .ബി വിനയൻ കെ എം സി എസ് യു സംസ്ഥാന കമ്മിറ്റിയംഗം സി ബി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി സി എസ് മഹേഷ് സ്വാഗതവും കെ എം സി എസ് യു ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ നന്ദിയും പറഞ്ഞു.