തൊടുപുഴ: സംസ്ഥാനത്തെ സർക്കാർ ഫാമുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശമ്പള വർദ്ധന അടിയന്തരമായി നടപ്പിലാക്കണമെന്ന് കേരളാ സ്റ്റേറ്റ് ഫാം വർക്കേഴ്‌സ് ഫെഡറേഷൻ എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ജോയി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പള വർദ്ധന നടപ്പിലാക്കി കഴിഞ്ഞിരിക്കുകയാണ്. ഈ വർദ്ധനവിന്റെ ചുവട് പിടിച്ചാണ് ഫാം തൊഴിലാളികളുടെ ശമ്പള വർദ്ധന നടപ്പിലാക്കാറ്. എന്നാൽ ഫാം തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള നടപടി അടിയന്തരമായി നടപ്പിലാക്കേണ്ടതായിട്ടുണ്ട്. നിരവധി വർഷങ്ങളായി ഫാമുകളിൽ ജോലി ചെയ്യുന്ന ക്യാഷ്വൽ തൊഴിലാളികളെ നിബന്ധനകളില്ലാതെ സ്ഥിരപ്പെടുത്താൻ തയ്യാറാകണമെന്നും ജോയി ആവശ്യപ്പെട്ടു.