തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ .ജി .ഒ സംഘ് തൊടുപുഴ സിവിൽ സ്റ്റേഷന് മുൻപിൽ ധർണ നടത്തി.പെട്രോളിയം ഉത്പന്നങ്ങൾ ജി. എസ്. ടിയുടെ കീഴിൽ വരുത്തുക,ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, പങ്കാളിത്തപെൻഷൻ പദ്ധതി പിൻവലിക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക, ലീവ് സറണ്ടർ ആനുകൂല്യം പണമായി നൽകുക, പെൻഷൻ പ്രായം അറുപതാക്കി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.ഫെറ്റോ സംസ്ഥാന സെക്രട്ടറി എം .ആർ .അജിത് കുമാർ ധർണ ഉദ്ഘാടനം ചെയ്തു.

,പെട്രോളിയം ഉത്പന്നങ്ങളുടെ വില ജി എസ് ടി യിൽ ഉൾപ്പെടുത്തി പെട്രോളിയം വിലകുറച്ചു വില കയറ്റത്തെ പിടിച്ചു നിർത്താം എന്ന നിർമലാ സീതാരാമന്റെ അഭിപ്രായത്തെ സർക്കാർ അംഗീകരിക്കണം എന്ന് ഗസറ്റെഡ് ഓഫീസർസ് സംഘ് ജില്ല പ്രസിഡന്റ് വി. കെ .ബിജു പറഞ്ഞു. എൻ ജി ഒ സംഘ് ജില്ല പ്രസിഡന്റ് വി .കെ. സാജൻ അദ്ധ്യക്ഷത വഹിച്ച ധർണാ സമരത്തിൽ സംസ്ഥാന കമ്മറ്റി അംഗങ്ങളായ, വി ആർ പ്രേംകിഷോർ , ആർ ഷാജികുമാർ, ജില്ല വൈസ് പ്രസിഡന്റ് വി .ബി .പ്രവീൺ എന്നിവർ സംസാരിച്ചു.ജില്ലാ ട്രഷറർ വി .എൻ.രാജേഷ് നന്ദി പറഞ്ഞു.