തൊടുപുഴ: കരിമണ്ണൂർ ചാലാശ്ശേരി കുറ്റിയാനാൽ തോമസിന്റെ ഉടമസ്ഥതയിലുളള പുകപ്പുരക്ക് തീപിടിച്ച് 1000 കിലോയോളം റബ്ബർ ഷീറ്റ് കത്തി നശിച്ചു.ഇന്നലെ പുലർച്ചെ 1.30 നാണ് സംഭവം.പുകപ്പുരയിലെ തീ ആളിപ്പടർന്നാണ് അപകടമുണ്ടായത്.ഇവിടെ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഷീറ്റും പൂർണ്ണമായും കത്തി നശിച്ചു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ തൊടുപുഴ അഗ്നിശമന സേനഅസി: സ്റ്റേഷൻ മാസ്റ്റർ പി .വി .രാജേന്ദ്രന്റെ നേതൃത്വത്തിലുളള സംഘമാണ് തീ അണച്ചത്.