ഇടുക്കി: വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിട്ടുളള മുതിർന്ന പൗരന്മാർക്കും മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ/സർക്കാരിതര സ്ഥാപനങ്ങൾക്കുമായി ഏർപ്പെടുത്തിയിട്ടുളള വയോശ്രേഷ്ഠ സമ്മാൻ 2021 അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.sjd.kerala.gov.in, http://socialjustice.nic.in എന്ന വെബ്‌സൈറ്റുകളിൽ ലഭിക്കും. അപേക്ഷ മാർച്ച് 31നകം സമർപ്പിക്കണം.