തൊടുപുഴ :ഐറ്റിഡിപിയുടെ നിയന്ത്രണത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ വെള്ളക്കയത്ത് പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അർഹമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.ബി.എസ്. ഓണറേറിയം 57,525. താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തയ്യാറാക്കിയ അപേക്ഷ മാർച്ച് 5 വൈകിട്ട് 4നകം തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലുളള ഇടുക്കി ഐ.റ്റി.ഡിപി ഓഫീസിൽ ലഭ്യമാക്കണം.