തൊടുപുഴ: കേരള ഇലക്ട്രിക് സൂപ്പർവൈസേഴ്സ് ആന്റ് വയർമെൻ അസോസിയേഷൻ (കെ.ഇ.എസ്.ഡബ്ല്യു.എ)​ ജില്ലാ സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ഹൈറേഞ്ച് ഫു‌‌‌ഡ്മാൾ ആഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് നാലിന് ഡീൻ കുര്യാക്കോസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.ഇ.എസ്.ഡബ്ല്യു.എ ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ അദ്ധ്യക്ഷ വഹിക്കും. സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. രമേശ് സംഘടനാ സന്ദേശം നൽകും. സംസ്ഥാന വൈസ് പ്രസി‌ഡന്റ് രാധാകൃഷ്ണൻ നായർ​ കെ.ആർ ആമുഖപ്രഭാഷണം നടത്തും. ക്ഷേമനിധി കാർഡ് വിതരണോദ്ഘാടനവും പ്രഭാഷണവും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവഹിക്കും. കെ.ഇ.എസ്.ഡബ്ല്യു.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടിമിച്ചൻ രാമപുരം മെമ്പർഷിപ്പ് വിതരണം നടത്തും. സംസ്ഥാന മീഡിയാ കോ-ഓർഡിനേറ്റർ സന്തോഷ് മാത്യു,​ നഗരസഭാ കൗൺസിലർ ജോസ് മഠത്തിൽ,​ വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് ബിനീഷ് ശശീന്ദ്രൻ,​ മുട്ടം യൂണിറ്റ് പ്രസിഡന്റ് സരീഷ് സോമൻ എന്നിവർ സംസാരിക്കും. ജില്ലാ ജനറൽ സെക്രട്ടറി സുനീഷ് വി.പി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ഷിജു നന്ദിയും പറയും. സമ്മേളനത്തോടനുബന്ധിച്ച് പ്രകടനം,​ വൈദ്യുത സുരക്ഷാ ബോധവത്കരണ ക്ലാസ്,​ സംഘടനാംഗത്വവിതരണം,​ ക്ഷേമനിധി അംഗത്വ വിതരണം,​ അഗ്നി സുരക്ഷാ ബോധവത്കരണ ക്ലാസ് എന്നിവയുമുണ്ടാകും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം, ജനറൽ സെക്രട്ടറി വി.എം. രമേഷ്, ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ, ജില്ലാ ജനറൽ സെക്രട്ടറി സുനീഷ് പി.വി, ജോയിന്റ് സെക്രട്ടറി ഷിജു എന്നിവർ പങ്കെടുത്തു.