
നെടുങ്കണ്ടം : എസ്.എൻ.ഡി.പിയോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ ആസ്ഥാനമന്ദിരം ഉദ്ഘാടനത്തിന്റെ ഭാഗമായി നെടുങ്കണ്ടം പ്രദേശത്തെ വിവിധ സാമുദായിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്ത സ്‌നേഹസംഗമം നടത്തി. യോഗം ബോർഡ്‌മെമ്പർ കെ.എൻ. തങ്കപ്പൻ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ചിലെ കല്ലാർ ജില്ലയുടെ ചരിത്രം തുടങ്ങുന്ന പ്രദേശമാണെന്നുംചരിത്രപ്രധാനമായ സ്ഥലത്തുതന്നെ കേരളചരിത്രം തിരുത്തിയെഴുതിയ എസ്.എൻ.ഡി.പിയോഗം യൂണിയൻ ആസ്ഥാനമന്ദിരവും ലോകത്തിലെ ഏറ്റവും വലിയ ഗുരുപീഠവും സമർപ്പിക്കാൻ കഴിഞ്ഞത് നിയോഗമാണെന്ന് അദ്ദേഹം പറഞ്ഞു.
സെന്റ്‌തോമസ് മലങ്കര കാത്തലിക് ചർച്ച് വികാരി ഫാ. ജിയോ പോൾ, എൻ.എസ്.എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ നടയ്ക്കൽ, കെ.പി.സി.സി സെക്രട്ടറി ശ്രീമന്ദിരം ശശികുമാർ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ സുരേഷ്, പി.കെ സദാശിവൻ, പി.എ. യൂനുസ് ,എം. സുകുമാരൻ, ആർ. സുദർശനൻ, എസ്. ജ്ഞാനസുന്ദരം, പ്രസന്നകുമാർ, സി.എൻ. ദിവാകരൻ, ഷിബു ചെരികുന്നേൽ, സോഡിയാക് രവി, അരുൺ പി.എസ് തുടങ്ങിയവർ പ്രസംഗിച്ചു.യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് കല്ലാർ രമേശ് നന്ദിയും പറഞ്ഞു. തുടർന്ന് സ്‌നേഹ സത്കാരം നടത്തി.