മുട്ടം: മാത്തപ്പാറ കുടിവെള്ള പദ്ധതിയിലെ കേടായ മോട്ടോർ മാറ്റി സ്ഥാപിക്കുന്ന പണികൾ തടസ്സപെട്ടു. ജലവിഭവ വകുപ്പ് കരാറുകാർ സംസ്ഥാന വ്യാപകമായി നടത്തുന്ന അനിശ്ചിതകാല സമരത്തെ തുടർന്നാണ് മോട്ടോർ മാറ്റി വെക്കുന്ന പണികൾ തടസ്സപെട്ടത്. കഴിഞ്ഞ ഏതാനും നാളുകളായി മുട്ടത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. ഇതേ തുടർന്ന് ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിൽ മുട്ടം പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നിരുന്നു. തുടർന്ന് എം പി യുടെ ഇടപെടലിൽ കാളിയാറിൽ നിന്ന് ഒരു മോട്ടർ മാത്തപ്പാറ പമ്പ് ഹൗസിൽ എത്തിക്കുകയും പണികൾ ആരംഭിക്കുകയും ചെയ്തിരുന്നു.