തൊടുപുഴ : കേരള സംസ്‌കൃത അദ്ധ്യാപക ഫെഡറേഷൻ ജില്ലാ സമ്മേളനം തൊടുപുഴയിൽ നടത്തി. നഗരസഭാ കൗൺസിലർ ജോസ് മഠത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.വി ശാന്തി അദ്ധ്യക്ഷത വഹിച്ചു.
അദ്ധ്യാപക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു കാവിൽ ഓൺലൈൻ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗൺസിൽ പ്രസിഡന്റ് ടി.എൽ ജോസഫ് സർവ്വീസിൽ നിന്നും വിരമിച്ച അദ്ധ്യാപകരെ ആദരിച്ചു. സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. പ്രവിതയെ തൊടുപുഴ
എ .ഇ . ഒ ഷീബ മുഹമ്മദ് പൊന്നാട അണിയിച്ച് ആദരിച്ചു. എം.പി വിജയലക്ഷ്മി , സംഘാടക സമതി കൺവീനർ ആർ മിനിമോൾ , എം.ജി രാജശേഖരൻ , കെ.കെ ദീപേഷ്,ആശ ബാലകൃഷ്ണൻ , വി.എസ് കൃഷ്ണകുമാരി , കെ.ആർ അജിതകുമാരി , ഇന്ദുജ പി.വിജയൻ എന്നിവർ പ്രസംഗിച്ചു.