തൊടുപുഴ : ആയുർവേദ ആശുപത്രികളുടെയും ഡിസ്‌പെൻസറികളുടെയും പ്രവർത്തനത്തെ ബാധിക്കാതെ ആയുർവേദ മെഡിക്കൽ ഓഫീസർമാർ പ്രതിഷേധ ബാഡ്ജ് ധരിച്ച് രോഗികളെ പരിശോധിച്ചു.ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം നടപ്പിലാക്കുക , മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ള അലോപ്പതി ആയുർവേദ ശമ്പള തുല്യതകേരളത്തിലും ഉറപ്പു വരുത്തുക,തുടർച്ചയായി ഓരോ വർഷവുംകേരള ബജറ്റിൽ ആയുർവേദ വിഹിതം വെട്ടിക്കുറക്കുന്നത് അവസാനിപ്പിക്കുക,ആശുപത്രികളിൽ അനിവാര്യമായ ആർ. എം. ഒ തസ്തിക അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ നേതൃത്വം നല്കി. ഇതോടനുബന്ധിച്ച്‌പോസ്റ്റർ പ്രതിഷേധം, ഓൺലൈൻ അവകാശ പ്രഖ്യാപന കൺവെൻഷൻ എന്നിവയുമുണ്ടായിരുന്നു.ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രസിഡന്റ്‌ഡോ: കെ.എസ്. സിംല, സെക്രട്ടറി ഡോ: ജിനേഷ് ജെ.മേനോൻ എന്നിവർ നേതൃത്വം നല്കി.