ഇടുക്കി: ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിൽ ഒഴിവുളള ഫാർമസിസ്റ്റ്, നഴ്‌സ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നതിന് മാർച്ച് 1 രാവിലെ 11ന് ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. യോഗ്യരായവർ അന്നേ ദിവസം രാവിലെ 10ന് വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/മതം എന്നിവ തെളിയിക്കുന്നതിനുളള അസ്സൽ രേഖകളും അവയുടെ പകർപ്പും സഹിതം ഇടുക്കി കുയിലിമല കളക്‌ട്രേറ്റ് ബിൽഡിംഗിലുളള ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ഉളളവർ മാത്രം കൂടിക്കാഴ്ചയിൽ പങ്കെടുക്കുക.ഫോൺ: 04862232318