 
തൊടുപുഴ:പെട്രോൾഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കെ.എസ്.യു. കെ.എസ്.യു കരിങ്കുന്നം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാളവണ്ടി സമരം നടത്തി.സമരം കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എസ്.ഹരിനന്ദ് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ്സ് നേതാക്കളായ ജോയി കട്ടക്കയം, കെ.കെ തോമസ്, പി.ജെ അവിര, ജോമോൻ ഫിലിപ്പ്, സുബിൽ തോമസ്, സാജു മാമലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.