കോലാഹലമേട്: സർക്കാരിന്റെ മൃഗസംരക്ഷണ മേഖലയിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പാലുൽപ്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിച്ചതായി മന്ത്രി കെ രാജുപറഞ്ഞു. കെ എൽ ഡി ബോർഡ് ഹൈ ടെക് ബുൾ മദർ ഫാമിലെ പുതിയ ട്രെയിനിങ് സെന്റർ ഓൺലൈൻ ആയി ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരോല്പ്പാദന മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധർ ,ക്ഷീരകർഷകർ ,നവസംരംഭകർ തുടങ്ങിയവർക്ക് കന്നുകാലി വളർത്തലിൽ പ്രായോഗിക പരിശീലനം നൽകുക എന്ന ഉദ്ദേശത്തോടെയാണ് ട്രെയിനിങ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. 2.5 കോടി ചിലവിൽ നിർമ്മിച്ചിരിക്കുന്ന ട്രെയിനിങ് സെന്റർ കോലാഹലമേട് ഫാമിന്റെ കന്നുകാലി പരിപാലന മേഖലയിലെ പ്രധാന സംരംഭമാണ് . ഡീൻ കുര്യാക്കോസ് എം. പി. സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും ഇ .എസ് ബിജിമോൾ എം. എൽ. എ ആദ്യ പരിശീലനത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.കെ എൽ ഡി എം ഡി ഡോ. ജോസ് ജയിംസ് സ്വാഗതം പറഞ്ഞു.