flex

തൊടുപുഴ :നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ വൈദ്യുത തൂണുകളിലും മറ്റും സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്തു തുടങ്ങിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു. ഇതിന് മുന്നോടിയായി എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഒരു യോഗം നഗരസഭാ ചെയർമാന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്തു.

അടിയന്തിരമായി ഫ്‌ളെക്‌സകളും കൊടി തോരണങ്ങളും നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും അല്ലാത്തപക്ഷം നഗരസഭ നീ ക്കം ചെയ്യുന്നതും 10,000രൂപയിൽ കുറയാത്ത തുക പിഴ ചുമത്തുന്നതും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് യോഗത്തിൽ സെക്രട്ടറി അറിയിച്ചു. ഒരാഴ്ചക്കകം നഗരസഭാ പരിധിയിലെ എല്ലാ അനധികൃത ബോർഡുകളും നീക്കം ചെയ്യുമെന്നും നഗരസഭാ കൗൺസിൽ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ അനുമതയോടുകൂടി ബാനർ, നോർഡുകൾ സ്ഥാപിക്കാൻ പാടുള്ളുവെന്നും പൊതുപരിപാടികൾ കഴിയുന്ന മുറയ്ക്ക് ബോർഡുകൾ നീക്കം ചെയ്യണമെന്നും നഗരസഭാ ചെയർമാൻ സനീഷ് ജോർച്ച് അറിയിച്ചു.