അരിക്കുഴ : വരിക്കത്താനത്ത് ഭഗവതി - ശാസ്താ ക്ഷേത്രത്തിൽ കുംഭപ്പൂര- ഉത്ര മഹോത്സവം 27, 28 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയും മേൽശാന്തി ഉമേഷ് നമ്പൂതിരിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 27 ന് രാവിലെ 5.30 ന് പള്ളിയുണർത്തൽ,​ നിർമ്മാല്യം,​ 6 ന് അഭിഷേകം,​ 6.15 ന് ഗണപതി ഹോമം,​ 7ന് ഉഷപൂജ,​ 11 ന് ഉച്ചപൂജ,​ നടയടയ്ക്കൽ,​ വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന,​ 10 ന് വിളക്കിനെഴുന്നള്ളിപ്പ്,​ 28 രാവിലെ പതിവ് പൂജകൾ,​ വൈകിട്ട് 5.30 ന് നടതുറക്കൽ,​ 6.30 ന് ദീപക്കാഴ്ച,​ വിശേഷാൽ ദീപാരാധന,​ രാത്രി 12 ന് ഗരുഡൻ പറവ എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.