തൊടുപുഴ: കേരളാ കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനം 27, 28 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച രാവിലെ രാവിലെ 10ന് സമ്മേളന നഗരിയായ ഗായത്രി ആഡിറ്റോറിയത്തിൽ ജൈവ കർഷക കൂട്ടായ്മ നടക്കും. ജൈവ കർഷകസമിതി മുൻ പ്രസിഡന്റ് കെ.പി. ദയാൽ ഉദ്ഘാടനം ചെയ്യും. എൻ.യു. ജോൺ അദ്ധ്യക്ഷനാകും. ഉച്ചകഴിഞ്ഞ് രണ്ടിന് കൃഷിയും പരിസ്ഥിതി പ്രശ്‌നങ്ങളും സെമിനാർ മുൻ എം.എൽ.എ ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്യും. പ്രൊഫ. രാമചന്ദ്രൻ വിഷയം അവതരിപ്പിക്കും. വൈകിട്ട് ആറ് മുതൽ കാർഷിക കലാപരിപാടി നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് പതാക ഉയർത്തൽ. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എ. കുര്യൻ അദ്ധ്യക്ഷനാകും. വാർത്താസമ്മേളനത്തിൽ കർഷക ഫെഡറേഷൻ ചെയർമാൻ സുരേഷ് ബാബു, സി.എം.പി സംസ്ഥാന കമ്മിറ്റിയംഗം വി.ആർ. അനിൽകുമാർ, സ്വാഗതസംഘം ചെയർമാൻ ബിജു നെടുവാരത്തിൽ, കൺവീനർ അഗസ്റ്റിൻ മാത്യു, ബിജു വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.