തൊടുപുഴ: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് മാർച്ച് ഒന്ന് വൈകിട്ട് നാലിന് തൊടുപുഴയിൽ സ്വീകരണം നൽകുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാഴക്കുളത്ത് നിന്നും 2000 ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ ജാഥയെ സ്വീകരിക്കും. അമ്പലം ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് ആയിരങ്ങളുടെ അകമ്പടിയോടെ കെ. സുരേന്ദ്രനെ തുറന്ന വാഹനത്തിൽ സമ്മേളന നഗരിയിലേക്ക് ആനയിക്കും. പഴയ ബസ് സ്റ്റാൻഡിൽ നടക്കുന്ന സമ്മേളനം കേന്ദ്ര വാണിജ്യ സഹമന്ത്രി സോം പ്രകാഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ധ്യക്ഷനാകും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേഷ്, സി. കൃഷ്ണകുമാർ, പി. സുധീർ, ജോർജ് കുര്യൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മുൻ സംസ്ഥാന അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന ട്രഷറർ അഡ്വ. ജെ.ആർ. പത്മകുമാർ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന ട്രഷറർ അഡ്വ. ജെ.ആർ പത്മകുമാർ, ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. സന്തോഷ് കുമാർ, വി.എൻ. സുരേഷ്, സംസ്ഥാന സമിതി അംഗം ബിനു ജെ. കൈമൾ എന്നിവർ പങ്കെടുത്തു.