ഇടുക്കി: മുഖ്യമന്ത്രി പ്രഖ്യാപിച്ച പാക്കേജ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ബി.ജെ.പി സംസ്ഥാന ട്രഷറർ അഡ്വ. ജെ.ആർ. പത്മകുമാർ. മുൻ പാക്കേജുകളുടെ അവസ്ഥയെന്തായെന്നും അദ്ദേഹം ചോദിച്ചു. 5000 കോടിയും പിന്നീട് 1000 കോടിയും പ്രഖ്യാപിച്ചതല്ലാതെ നയാപൈസ ചെലവാക്കാത്തവരാണ് പുതിയ പാക്കേജുമായി വന്ന് ഇടുക്കിയിലെ ജനത്തെ കൊഞ്ഞനം കുത്തുന്നതെന്നും അദ്ദേഹം തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.