ncc

തൊടുപുഴ : കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് ദീർഘകാലമായി അടഞ്ഞു കിടക്കുന്ന നഗരസഭാ പാർക്കി ന്റെ പുനർനിർമ്മാണത്തിൽ പങ്കാളികളായി എൻ. സി. സി കേഡറ്റുകൾ.തൊടുപുഴ ന്യൂ മാൻ കോളേജിൽ സംഘടിപ്പിച്ച സ്വച്ഛ ഭാരത് പരിപാടിയിലാണ് കേഡറ്റുകളുടെ നേതൃത്വത്തിൽ പാർക്ക് നവീകരണ പരിപാടി ആരംഭിച്ചത് .മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് , തൊടുപുഴ ന്യൂ മാൻ കോളേജ് , പുറപ്പുഴ പോളിടെക്‌നിക് എന്നീ സ്ഥാപനങ്ങളിലെ 150 കേഡറ്റുകളാണ് 18 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വീരേന്ദർ ദത്ത് വാലിയയുടെ നേതൃത്വത്തിൽ ന്യൂ മാൻ കോളേജിൽ നടന്ന കേഡറിൽ പങ്കെടുത്തത് . തൊടുപുഴ നഗരസഭാദ്ധ്യക്ഷൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്ത കർമ്മ പരിപാടിയിൽ ന്യൂ മാൻ കോളേജ് എൻ. സി. സി ഓഫീസർ ലഫ് . പ്രജീഷ് സി മാത്യു , പുറപ്പുഴ പോളി ടെക്‌നിക് എൻ. സി. സി ഓഫീസർ ലഫ് . ദിലീഷ് മാത്യു , മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് എൻ. സി. സി ഓഫീസർ എൻ.അനീഷ് , സുബൈദാർ മേജർമാരായ ഹർപാൽ സിംഗ് , ഗുർപ്രീത് സിംഗ് ഹവിൽദാർമാരായ ഗുലാബ് സിംഗ് , പരംജിത് സിംഗ് എന്നിവർ നേതൃത്വം നൽകി.