ഇടുക്കി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഇടുക്കി ഓഫീസിൽ 2021 മാർച്ച് 31 വരെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്ലിലാക്കും . കാലാവധി കഴിഞ്ഞ വായ്പകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വായ്പ അവസാനിപ്പിക്കുന്നതവർക്ക് (2021 ജനുവരി 31 വരെ റവന്യൂ റിക്കവറി നടപടികൾക്ക് ശുപാർശ ചെയ്തിട്ടുളള ഫയലുകളിലും കാലാവധി കഴിഞ്ഞ ഫയലുകളിലും) അക്കൗണ്ടിൽ ബാക്കി നിൽക്കുന്ന പിഴപലിശ 100 ശതമാനം ഇളവ് വരുത്തിക്കൊണ്ട് തീർപ്പാക്കും. റവന്യൂ റിക്കവറി നടപടി സ്വീകരിച്ച ഫയലുകളിൽ ഒരു ശതമാനം ആർആർസി, ഡിഎൻഎഫ് എന്നിവ വായ്പക്കാരൻ ഒടുക്കേണ്ടതാണ്. ഫോൺ: 04862 232363, 232364