കുമളി: ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.മൂന്നാർ -കുമളി റോഡിൽ നിന്നും കുമളി-കോട്ടയം റോഡിലേക്ക് പോകാവുന്ന കെ.എസ്.ആർ.റ്റി.സി ഡിപ്പോയ്ക്ക് സമീപമുള്ള ബൈപാസ് റോഡിലാണ് മാലിന്യം തള്ളുന്നത്. വിദ്യാർത്ഥികൾ ഉൾപ്പടെ നൂറുകണക്കിന് ആളുകളാണ് ഇത് വഴി കടന്നു പോകുന്നത്. സ്വകാര്യ വ്യക്തി സി.സി കാമറ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്ന ഒരാളെ കണ്ടെത്തി പഞ്ചായത്തിൽ വിവരം അറിയിച്ചുവെങ്കിലും നടപടിയുണ്ടായില്ല. മറ്റ് പ്രദേശങ്ങളി നിന്നുമുള്ള ആളുകൾ വാഹനത്തിലെ മാലിന്യം വഴിയരുകിൽ തള്ളി കടന്നു കളയുന്നതായി സമീപവാസികൾ പറയുന്നു.