വെള്ളത്തൂവൽ : ടൂറിസം, ലൈഫ് ഭവനപദ്ധതി, കുടിവെള്ളം എന്നിവയ്ക്ക് ഊന്നൽ നല്കി വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് അംഗീകരിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജ്ജു ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ബി ജോൺസൺ ബഡ്ജറ്റ് അവതരിപ്പിച്ചു. ടുറിസം വികസനത്തിന്റെ ഭാഗമായി ചെങ്കുളം ഡാമിന്റെ ഇരുകരകളിലും റോപ്പ് വേ, വെള്ളത്തൂവൽ മിനിഡാമിനോട് ചേർന്ന് പാർക്ക്, നായ്ക്കുന്ന് ഭാഗത്ത് ബോട്ട് സർവ്വീസും കടവ് നിർമ്മാണവും തോട്ടാപ്പുര തുരങ്കം, പൂത്തല നിരപ്പിൽ വാച്ച് ടവർ എന്നിവയുടെ നിർമ്മാണത്തിന് മൂന്നു കോടി രൂപയും വെള്ളത്തൂവൽ ടൗണിൽ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണത്തിന് ഒരു കോടി 10 ലക്ഷവും ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് പഞ്ചായത്തിലെവിവിധ പ്രദേശങ്ങൾ മോടിയാക്കുന്നതിന് 30 ലക്ഷവും കുടി വെള്ള പദ്ധതി ഒരു കോടി രൂപയും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്
കൃഷി, മൃഗസംരക്ഷണം, മത്സ്യകൃഷി,എല്ലാ വാർഡുകളിലും മിനി സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനും
ബഡ്ജറ്റിൽ നിർദ്ദേശമുണ്ട് ആകെ 31 കോടി 84 ലക്ഷം രൂപ വരവും 30 കോടി 90 ലക്ഷം രൂപ ചിലവും 94 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അംഗീകരിച്ചത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ.ജയൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എ .ശ്രീധരൻ നന്ദിയും പറഞ്ഞു