ചെറുതോണി:ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിലും 64000 കോടി രൂപയുടെ നിക്ഷേപവും 45000 കോടി രൂപയുടെ വായ്പ്പയുമായ് ചരിത്രനേട്ടം കൈവരിച്ച് മുന്നേറുന്ന ബാങ്കിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ യുഡി എഫ് നടത്തുന്ന ശ്രമങ്ങളിൽ പ്രതിക്ഷേധിച്ചുമാണ് സംസ്ഥാന വ്യാപകമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചത്. ഇതിന്റെ ഭാഗമായാണ് ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ കേരള ബാങ്ക് ഇടുക്കി സി പി സി ക്ക് മുമ്പിൽ പ്രതിപക്ഷനേതാവിന്റെ കോലം കത്തിച്ചു കൊണ്ട് പ്രതിഷേധം നടത്തി. ജില്ലാ സെക്രട്ടറി എസ് .സിജോ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സി .ആർ .രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ലാൽ മാനുവൽ, സംസ്ഥാന കമ്മിറ്റി അംഗം വി.എസ് പ്രഭാ കുമാരി തുടങ്ങിയവർ സംസാരിച്ചു.