ഇടുക്കി :ജില്ലയ്ക്ക് വളർച്ചയുടെയും വികസനത്തിന്റെയും പുതിയ മുഖം നൽകുന്ന പാക്കേജാണ് മുഖ്യമന്ത്രി കട്ടപ്പനയിൽ പ്രഖ്യാപിച്ചതെന്ന് സി .പി .ഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു.
കൃഷി - മൃഗ സംരക്ഷണം, മൂല്യ വർദ്ധിത സംസ്‌കരണ വ്യവസായം, ടൂറിസം പശ്ചാതല വികസനം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര നിർമ്മാർജനം, എന്നിങ്ങനെ വിവിധ മേഖലകളുടെ വികസനവും പുരോഗതിയും ഉറപ്പാക്കുന്ന ഈ പദ്ധതിയ്ക്ക് 12000 കോടിയാണ് സംസ്ഥാന സർക്കാർ വിഹിതം. പദ്ധതിയിൽ പറയുന്ന പലതും ത്രിതല പഞ്ചായത്തുകളുടെ പങ്കാളിത്തതോടെയാണ് നടപ്പാക്കുക. ത്രിതല പഞ്ചായത്തുകളും ഇതിനായി തുക മാറ്റി വയ്ക്കുമ്പോൾ 12000 കോടിയെന്നത് വർദ്ധിക്കും.
ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോൾ അതിനു സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യേണ്ട യു ഡി എഫും, ബി ജെ പിയും ഈ പദ്ധതിയ്‌ക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്. നാടിന്റെ പുരോഗതിയും ജനക്ഷേമവും ലക്ഷ്യമാക്കുന്ന എല്ലാവരും ഈ പദ്ധതിയെ സ്വാഗതം ചെയ്യുമെന്നും ആരെതിർത്താലും ഈ പാക്കേജ് വിജയകരമായി നടപ്പാക്കുമെന്നും ജനങ്ങൾ യു ഡി എഫിനെയും ബി ജെ പിയെയും തള്ളി കളയുമെന്നുംകെ. കെ. ശിവരാമൻ പറഞ്ഞു.