തൊടുപുഴ:- മുഖ്യമന്ത്രി പ്രഖ്യാപിച്ച 12,000 കോടിയുടെ ഇടുക്കി പാക്കേജ് ശുദ്ധ തട്ടിപ്പാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ പറഞ്ഞു.വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ യാതൊരു പ്രതിബദ്ധതയും കാണിച്ചിട്ടില്ലാത്ത മുഖ്യമന്ത്രി ഇടുക്കി ജില്ലയിലെ ജനങ്ങളെ വീണ്ടും വഞ്ചിക്കുവാൻ വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചത്. കഴിഞ്ഞ അഞ്ച് വർഷക്കാലം ജില്ലയിലെ ജനങ്ങളെ പാടെ അവഗണിച്ച മുഖ്യമന്ത്രി അധികാരത്തിൽ നിന്നും പടിയിറങ്ങാനൊരുങ്ങുമ്പോൾ പാക്കേജ് പ്രഖ്യാപിക്കുന്നത് വിരോധാഭാസമാണ്.

ജില്ലയിലെ വിവിധങ്ങളായ ഭൂവിഷയങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം നഗ്നമായ വഞ്ചനയാണ്.

കേരളത്തിലെ മറ്റു 13 ജില്ലകളിലേക്കും പ്രത്യേകിച്ച് ഒരു പാക്കേജും പ്രഖ്യാപിക്കാത്ത മുഖ്യമന്ത്രി ഇടുക്കി ജില്ലക്കു വേണ്ടി മാത്രം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ട് തലേദിവസം പാക്കേജ് പ്രഖ്യാപിച്ചത് ദുരൂഹമാ

ണെന്നും അദ്ദേഹം പറഞ്ഞു.