തൊടുപുഴ: ഇന്ത്യയുടെ കാർഷികരംഗം പൂർണ്ണമായി തകർത്ത്, അവിടെ കുത്തക കമ്പനികളെ കുടിയിരുത്തുവാൻ വേണ്ടി മോദി സർക്കാർ ജനാധിപത്യ വിരുദ്ധമായ പ്രവർത്തിക്കുകയാണെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ദക്ഷിണേന്ത്യൻ കോർഡിനേറ്റർ പി.ടി. ജോൺ, തൊടുപുഴ കർഷക സമര ഐക്യദാർഢ്യകേന്ദ്രത്തിലെ 79-ാം ദിനസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റുകൾക്കൊപ്പം ബി.ജെ.പി ക്കും രാഷ്ട്രീയമായ തിരിച്ചടി നൽകാൻ മുഴുവൻ ജനങ്ങളും കർഷക സമരത്തോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.കർഷക പ്രക്ഷോഭ ഐക്യദാർഢ്യസമിതി ജില്ലാ ജനറൽ കൺവീനർ എൻ. വിനേദ്കുമാർ അദ്ധ്യക്ഷനായി. ജെയിംസ് കോലാനി, നിഷ സോമൻ, ഷാജി തുണ്ടത്തിൽ, ടി.ജെ. പീറ്റർ, അപ്പച്ചൻ ഇരുവേലി, പി.സി. ജോളി, ജോസ് കണ്ണംകുളം, ജി. ഹരിലാൽ, സിബി സി. മാത്യു, കെ.എം. സാബു, സേവ്യർ തൊടുപുഴ, സണ്ണി തടിയനാട്, സെബാസ്റ്റ്യൻ എബ്രഹാം, പി.ഐ. ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.