തൊടുപുഴ: കർണ്ണാടകയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്ക് അഭിമാന നേട്ടം. 16 വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗം ടൈംട്രയലിൽ അക്‌സാ ആൻ തോമസ് (വെള്ളി), പതിനെട്ട് വയസിൽ താഴെ പെൺകുട്ടികളുടെ വിഭാഗം ടൈംട്രെയലിൽ ബിനില മോൾ ജിബി (വെള്ളി), ജൂനിയർ വിഭാഗം മിക്‌സഡ് റിലേയിൽ നിബിൻ ബേബി, കിരൺ കണ്ണൻ, അക്‌സാ ആൻ തോമസ്, ബിനില മോൾ (വെള്ളി), സബ്ജൂനിയർ വനിതാ വിഭാഗം മാസ്റ്റാർട്ടിൽ അക്‌സാ ആൻ തോമസ് (വെള്ളി), ജൂനിയർ വിഭാഗം വനിതാ മാസ്റ്റാർട്ടിൽ ബിനില മോൾ ജിബി (വെങ്കലം), അഭിശ്രീ പ്രകാശ് നാലാം സ്ഥാനവും നേടി. ജൂനിയർ വനിതാ പുരുഷ വിഭാഗത്തിൽ കേരളം റണ്ണർ അപ്പായി.