തൊടുപുഴ- അൽഫോൻസാ കണ്ണാശുപത്രിയിൽ ബി.പി.എൽ (അന്ത്യോദയ അന്നയോജന എ. എ. വൈ ആന്റ് മുൻഗണന)​ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നവർക്കായി എല്ലാ മാസവും അവസാനത്തെ ഞായറാഴ്ച പതിവായി നടത്തപ്പെടുന്ന നേത്ര ചികിത്സാ ക്യാമ്പ് 28 ന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള അന്ത്യോദയ അന്നയോജന വിഭാഗത്തിൽ ഉള്ളവർക്ക് സൗജന്യമായി തിമിര ശസ്ത്രക്രിയ ചെയ്ത് കൊടുക്കും. പേര് രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 04862-229228. 8547857662.